അമ്മയുടെ പുത്രന്റെ മരണത്തിലെ രക്ഷാകരമായ വേദന അനുഭവിച്ചുകൊണ്ട്,
അങ്ങനെ പുനരുത്ഥാനത്തിന്റെ വിജയം ആസ്വദിക്കാൻ എനിക്കു കഴിയട്ടെ,
നിത്യജീവനുവേണ്ടി. ആമ്മേൻ
* * *
വൈദികർക്ക് ദിവസവും ചൊല്ലാവുന്ന ഒരു പ്രാർത്ഥന
സർവശക്തനായ ദൈവമേ, ശുശ്രൂഷാപൗരോഹിത്യത്തിൽ അങ്ങയെ യോഗ്യതയോടും ഭക്തിയോടും പൂർണമായ പരിശുദ്ധിയോടും നല്ല മനസ്സാക്ഷിയോടുംകൂടെ സേവിക്കാൻ അങ്ങയുടെ കൃപ ഞങ്ങളെ സഹായിക്കണമേ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു. അത്തരം നിഷ്കളങ്കതയോടെ ജീവിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, ഞങ്ങൾ ചെയ്ത തിന്മകളെ ഓർത്ത് കഠിനമായി കരയാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ. എളിമയുടെ അരൂപിയോടും സന്മനസ്സിന്റെ നേരായ നിയോഗത്തോടുംകൂടെ എന്നും തീക്ഷ്ണതയോടെ അങ്ങയെ സേവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ ഞങ്ങൾ ഇതു യാചിക്കുന്നു. ആമേൻ.
പ്രാർഥനാവാഹനം
നല്ലവനായ യേശുവേ, അങ്ങയുടെ ഹൃദയത്തിനൊത്ത ഒരു പുരോഹിതനായി എന്നെ രൂപപ്പെടുത്തണമേ.
യേശുക്രിസ്തുവിനോടുള്ള പ്രാർഥന
ഏറ്റവും പ്രിയപ്പെട്ട യേശുവേ, അങ്ങയുടെ സവിശേഷമായ കാരുണ്യത്താൽ ആയിരക്കണക്കിനു മനുഷ്യരുടെ ഇടയിൽനിന്ന് എന്നെ വിളിച്ച്, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠമായ മഹത്ത്വത്തിൽ അങ്ങയെ അനുഗമിക്കാൻ നിയോഗിച്ചുവല്ലോ. എന്റെ ശുശ്രൂഷ ശരിയായി നിറവേറ്റാനുള്ള ദൈവികശക്തിക്കായി ഞാൻ അങ്ങയോടു യാചിക്കുന്നു. കർത്താവായ യേശുവേ, മെത്രാന്റെ കൈവയ്പിലൂടെ എനിക്കു ലഭിച്ച കൃപ അനുദിനം പുതുക്കണമേ എന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. ആത്മാക്കളുടെ മഹാശക്തനായ വൈദ്യനേ, ഞാൻ വീണ്ടും തിന്മയിൽ വീഴാതിരിക്കാനും എല്ലാ പാപങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനും എന്റെ മരണനാഴികവരെ അങ്ങയുടെ തിരുമുമ്പിൽ പ്രീതികരമായതു ചെയ്യാനും കഴിയേണ്ടതിന് എന്നെ സുഖപ്പെടുത്തണമേ. ആമേൻ.
എന്റെ ആത്മാവിന്റെ മണവാളനും എന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ആനന്ദവുമായ കർത്താവായ യേശുക്രിസ്തുവേ, ഞാൻ അങ്ങയുടെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുകയും, സത്യവിശ്വാസത്തിൽ അനുദിനം നിലനിൽക്കാനും വളരാനും എന്നെ അനുവദിക്കണമേ എന്നു തീക്ഷ്ണമായി യാചിക്കുകയും ചെയ്യുന്നു. മാധുര്യമേറിയ യേശുവേ, സകല ദൈവനിഷേധവും ഉപേക്ഷിക്കാനും എന്റെ ആത്മാവിനെതിരേ പോരാടുന്ന ജഡികാഭിലാഷങ്ങളിൽനിന്നും ലൗകികദുർമോഹങ്ങളിൽനിന്നും അകന്നുനിൽക്കാനും എനിക്ക് അനുഗ്രഹം നൽകണമേ. അങ്ങയുടെ സഹായത്താൽ എന്റെ ചാരിത്രശുദ്ധി കളങ്കമില്ലാതെ കാത്തുസൂക്ഷിക്കാൻ എനിക്കു കഴിയുമാറാകട്ടെ.
പരിശുദ്ധയും അമലോത്ഭവയുമായ കന്യകാമറിയമേ, കന്യകകളുടെ കന്യകയും ഏറ്റവും പ്രിയപ്പെട്ട അമ്മയുമായവളേ, എന്റെ ഹൃദയവും ആത്മാവും അനുദിനം ശുദ്ധീകരിക്കണമേ. കർത്താവിനോടുള്ള വിശുദ്ധമായ ഭയവും സ്വന്തം ശക്തിയിൽ ആശ്രയിക്കാതിരിക്കാനുള്ള പ്രത്യേകമായ ബോധ്യവും എനിക്കു നേടിത്തരണമേ.
മറിയത്തിന്റെ കന്യാത്വത്തിന്റെ കാവൽക്കാരനായ വിശുദ്ധ യൗസേപ്പേ, എന്റെ ആത്മാവിനെ സകല പാപങ്ങളിൽനിന്നും കാത്തുകൊള്ളണമേ.
ദിവ്യകുഞ്ഞാടിനെ ഇടവിടാതെ അനുഗമിക്കുന്ന വിശുദ്ധ കന്യകമാരേ, പാപിയായ എന്നെ കരുതണമേ. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും പാപം ചെയ്യാതിരിക്കാനും യേശുവിന്റെ അതിനിർമലമായ ഹൃദയത്തിൽനിന്ന് ഒരിക്കലും അകന്നുപോകാതിരിക്കാനും എന്നെ സഹായിക്കണമേ. ആമേൻ.
* * *
പുരോഹിതർക്കുവേണ്ടിയുള്ള പ്രാർഥന
പരിശുദ്ധ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുകയും,
അങ്ങയുടെ പുരോഹിതരിലൂടെ ഞങ്ങളുടെയിടയിൽ നിരന്തരം ജീവിക്കുകയും ചെയ്യുന്ന കർത്താവായ യേശുവേ,
അങ്ങയുടെ പുരോഹിതരുടെ വാക്കുകൾ അങ്ങയുടെ വാക്കുകൾ മാത്രമാകാനും,
അവരുടെ ആംഗ്യങ്ങൾ അങ്ങയുടെ ആംഗ്യങ്ങൾ മാത്രമാകാനും,
അവരുടെ ജീവിതം അങ്ങയുടെ ജീവിതത്തിന്റെ യഥാർഥ പ്രതിഫലനമാകാനും അനുഗ്രഹിക്കണമേ.
ദൈവത്തിന്റെ ജനത്തിനുവേണ്ടി ദൈവത്തോടു സംസാരിക്കുകയും,
ദൈവത്തെക്കുറിച്ച് അവിടുത്തെ ജനത്തോടു സംസാരിക്കുകയും ചെയ്യുന്നവരാകാൻ അവരെ അനുഗ്രഹിക്കണമേ.
ശുശ്രൂഷയിൽ ധീരരായി,
സഭ ആവശ്യപ്പെടുന്നവിധം സഭയെ ശുശ്രൂഷിക്കാൻ അവരെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കാലഘട്ടത്തിൽ നിത്യതയ്ക്കു സാക്ഷ്യം വഹിക്കുന്നവരായി,
ചരിത്രത്തിന്റെ പാതകളിലൂടെ അങ്ങയുടെ കാൽച്ചുവടുകൾ പിന്തുടർന്ന്,
എല്ലാവർക്കും നന്മ ചെയ്തുകൊണ്ടു ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ.
തങ്ങളുടെ പ്രതിബദ്ധതകളോടു വിശ്വസ്തരും,
തങ്ങളുടെ ദൈവവിളിയിലും ദൗത്യത്തിലും തീക്ഷ്ണതയുള്ളവരും,
സ്വന്തം തനിമയുടെ തെളിഞ്ഞ കണ്ണാടികളുമായിരിക്കാനും,
തങ്ങൾക്കു ലഭിച്ച ദാനത്തിന്റെ ആനന്ദം ജീവിതത്തിൽ പ്രകടമാക്കാനും അവരെ അനുഗ്രഹിക്കണമേ.
വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർഥനാദിന സന്ദേശത്തോടൊപ്പം വൈദികർക്കായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച മൂന്ന് പ്രാർഥനകൾ. ഈശോയുടെ തിരുഹൃദയ തിരുനാളായ ജൂൺ 11-ന് ഈ ദിനം ആചരിക്കും.
ഈ സൈറ്റ് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങളുടെ ധ്യാനവിചാരങ്ങൾ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഏറ്റവും കുറച്ച് കുക്കികൾ മാത്രമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഡാറ്റ ഞങ്ങൾ വിൽക്കുകയോ മൂന്നാം കക്ഷി പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്നില്ല. കൂടുതൽ അറിയാൻ ഞങ്ങളുടെ സ്വകാര്യതയും കുക്കികളും സംബന്ധിച്ച നയം വായിക്കുക.
പ്രവർത്തനപരം എപ്പോഴും സജീവം
വെബ്സൈറ്റ് ശരിയായി പ്രവർത്തിക്കാൻ ഈ കുക്കികൾ തികച്ചും അനിവാര്യമാണ്. ദൈനംദിന ധ്യാനചിന്തകൾ വേഗത്തിൽ ലോഡ് ചെയ്യപ്പെടുന്നുവെന്നും നിങ്ങൾ വായിക്കുമ്പോൾ സൈറ്റ് സുരക്ഷിതമായി തുടരുന്നുവെന്നും ഇവ ഉറപ്പാക്കുന്നു.
മുൻഗണനകൾ
അക്ഷരവലുപ്പം, ഭാഷാ മുൻഗണനകൾ തുടങ്ങിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന ലളിതമായ ക്രമീകരണങ്ങൾ ഈ കുക്കികൾ ഓർത്തുവയ്ക്കുന്നു. അതിനാൽ ഓരോ തവണയും നിങ്ങൾ മടങ്ങിവരുമ്പോൾ സൈറ്റ് ഒരേ രീതിയിൽ അനുഭവപ്പെടുന്നു.
സ്ഥിതിവിവരക്കണക്കുകൾ
സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുന്ന സാങ്കേതിക സംഭരണമോ പ്രവേശനമോ.ഏതൊക്കെ ധ്യാനചിന്തകളാണ് ഞങ്ങളുടെ വായനക്കാർക്ക് ഏറ്റവും സഹായകരമെന്ന് മനസ്സിലാക്കാൻ, വ്യക്തിയെ തിരിച്ചറിയാത്ത ഉപകരണങ്ങൾ (Google Analytics പോലുള്ളവ) ഞങ്ങൾ ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ സംഗ്രഹിച്ചാണ് ഉപയോഗിക്കുന്നത്; ഇവ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ല.
വിപണനം
സുവിശേഷം പങ്കുവയ്ക്കാനും ഞങ്ങളുടെ ദൗത്യം നിർവഹിക്കാനും സഹായിക്കുന്നതിന് പരിമിതമായ മൂന്നാംകക്ഷി ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. വാർത്താക്കുറിപ്പുകൾ, വീഡിയോകൾ, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കൽ എന്നിവയ്ക്കുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഒരിക്കലും പരസ്യദാതാക്കൾക്ക് വിൽക്കില്ല.
ഈ സൈറ്റ് ഏറ്റവും കുറച്ച് കുക്കികളും സമാന സാങ്കേതികവിദ്യകളും മാത്രമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഡാറ്റ ഞങ്ങൾ വിൽക്കുകയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്നില്ല. ഈ സൈറ്റ് തുടർന്നും ഉപയോഗിക്കുന്നതിലൂടെ, ഈ ഉപയോഗം നിങ്ങൾ അംഗീകരിക്കുന്നു. കൂടുതൽ അറിയാനും നിങ്ങളുടെ സമ്മതം നിയന്ത്രിക്കാനും ഞങ്ങളുടെ സ്വകാര്യത & കുക്കി നയം സന്ദർശിക്കാവുന്നതാണ്.