ഒരു വ്യത്യാസം തേടുക.
ഒരു മാറ്റത്തിനായി തിരയുക.
ഒരു കണ്ടെത്തലിലേക്കു കൈ നീട്ടുക.
ആ സംഭവത്തിൽ ആനന്ദിക്കുക.
ഫലങ്ങൾ കണ്ടെത്തുക.
അതിന്റെ ഫലം പങ്കുവയ്ക്കുക.
അതിന്റെ പര്യവസാനമായിത്തീരുക.
അവസാനം പ്രധാനമാകുന്നത്
നീ എങ്ങനെ തുടങ്ങിയെന്നതല്ല
മറിച്ച് നീ എങ്ങനെ മാറിയെന്നതാണ്
നിനക്കു ലഭിച്ച കണ്ടെത്തലുകളിലൂടെ.
അവസാനം പ്രധാനമാകുന്നത്
നീ എന്തായിത്തീർന്നുവെന്നതാണ്
നിനക്കു ലഭിച്ച ഫലങ്ങളിലൂടെ.
അവസാനം പ്രധാനമാകുന്നത്
നീ എന്തായിത്തീർന്നുവെന്നതാണ്
എന്റെ അനുഗ്രഹങ്ങളിലൂടെ.
അവസാനം പ്രധാനമാകുന്നത്
എന്നെക്കുറിച്ചുള്ള അറിവാണ്.
