നിന്റെ സമയം നിനക്കുള്ളതാണ്.
ഈ നിമിഷങ്ങൾ എന്നോടൊപ്പം പങ്കുവെക്കുക
ഓരോ തവണയും പ്രാർഥിക്കുമ്പോൾ.
നിന്റെ പ്രാർഥനകളിൽ എന്നെ കാണുക
എന്റെ സാന്നിധ്യം അനുഭവിക്കുക.
നമുക്ക് പരസ്പരം കൂടുതൽ അടുക്കാം.
നമുക്ക് പരസ്പരം അറിയാം.
എന്നോടൊപ്പമുള്ള ഈ സമയം
നിനക്കു മനസ്സിലാക്കാനും
ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുതുടങ്ങാനുമുള്ള മാർഗമാകട്ടെ.
എനിക്കു ചെവികൊടുക്കുക, ഞാൻ നിന്റെ അരികിലുണ്ട്.
നിനക്കായി ഞാൻ കരുതിയിരിക്കുന്ന വാക്കുകൾ കേൾക്കുക,
അപ്പോൾ ഞാൻ സന്നിഹിതനാണെന്നു നീ അറിയും.
പ്രാർഥനയിൽ നീ ചെലവഴിക്കുന്ന സമയം
ഞാൻ നിനക്ക് എന്തെല്ലാം നൽകിയിട്ടുണ്ടെന്നും
ഈ ദാനങ്ങൾകൊണ്ട് നിനക്ക് എന്തു ചെയ്യാനാകുമെന്നും മനസ്സിലാക്കാൻ നിന്നെ സഹായിക്കും.
എന്റെ മാർഗനിർദേശത്തിനു ചെവികൊടുക്കുക
ഞാൻ നിന്നെ വഴിതെറ്റിക്കുമെന്നു ഭയപ്പെടരുത്.
നിന്റെ പ്രാർഥനകളിൽ എന്റെ വഴിനടത്തൽ തേടുക,
അപ്പോൾ നിനക്കുള്ള ഉത്തരങ്ങൾ നീ കണ്ടെത്തും.
നിന്നെ സ്പർശിക്കാനും
നിനക്കു വെളിപ്പെടാനും എന്നെ അനുവദിക്കുക.
നിന്നെ നയിക്കാൻ എന്നെ അനുവദിക്കുക
എന്നിലേക്കുള്ള വഴി കണ്ടെത്താൻ നിനക്കു കഴിയാതെ വരുമ്പോൾ.
നിന്നെത്തന്നെ എനിക്കു സമർപ്പിക്കുക
എന്നിൽ ആശ്രയിക്കുക.
നിന്റെ ഭാരങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരുക.
നിന്റെ സ്വാശ്രയത്വം ഉപേക്ഷിക്കുക.
എന്നിൽനിന്ന് ഒളിക്കരുത്,
ഞാൻ നിന്റെ തൊട്ടരികിലുണ്ട്.
എന്നെ അറിയാൻ ഇടയാകട്ടെ.
നിന്റെ അന്വേഷണം അവസാനിപ്പിക്കുക
നിന്റെ നിധി കണ്ടെത്തുക.
ആത്മാവിൽ സമ്പന്നനാകുക.
അതിന്റെ സമ്പത്ത് നിന്നെ പൊതിയും.
ഇതിനായി അപേക്ഷിക്കുക,
അപ്പോൾ ഇതു നിനക്കു നൽകപ്പെടും.
ഇതു തേടുക,
അപ്പോൾ ഇതിന്റെ നിധി നീ കണ്ടെത്തും.
ഇതിന്റെ നിധി കണ്ടെത്തുക,
അപ്പോൾ ഇതിന്റെ നാഥനെ നീ അറിയും.
