
കൃപനിറഞ്ഞ കന്യകാമാതാവേ,
ഇസ്രായേലിന്റെ ആനന്ദമേ,
ഞങ്ങളുടെ വംശത്തിന്റെ അഴകാർന്ന മഹത്വമേ,
നാവിനാൽ വർണിക്കാനാവാത്തത്ര അനുഗൃഹീതേ!
മറിയമേ, നീ സർവസുന്ദരിയാണ്,
നിന്നിൽ കളങ്കമൊന്നുമില്ല,
ഞങ്ങളുടെ വേദനകളെല്ലാം ആശ്വസിപ്പിക്കുന്ന
നിന്റെ മധുരസാന്നിധ്യത്തിൽ ദുഃഖവുമില്ല.
മാലാഖമാരുടെ ആനന്ദമേ, ഭൂമിയുടെ രാജ്ഞിയേ,
നിന്റെ എളിയ മകളിലേക്കു നീ കനിഞ്ഞിറങ്ങുന്നു,
നിന്നോടൊപ്പം അവൾ വാഴേണ്ടതിന്
വേദനയിൽ നീ അവൾക്കു ജന്മം നൽകി.
നിന്റെ വിമലഹൃദയത്തോടു ചേർന്നിരിക്കുമ്പോൾ,
അവളുടെ ദുർബലമായ ആത്മാവ് വിശ്രമം കണ്ടെത്തുന്നു;
നിന്റെ മാതൃമാറിൽ
അതിന്റെ ആകുലതകളെല്ലാം വിട്ടൊഴിയുന്നു.
നിന്റെ മൃദുലകരങ്ങളിൽ നീ താങ്ങുന്ന കുഞ്ഞിനെ
അത്യുന്നതനായ ദൈവത്തിനു സമർപ്പിക്കണമേ.
ഇങ്ങനെ നിന്റെ മേലങ്കിയുടെ മടിയിൽ വഹിക്കപ്പെടുമ്പോൾ,
മരണത്തെ അവൾ ഭയപ്പെടുന്നില്ല.
അവൾക്കുള്ളതെല്ലാം നിനക്കു നൽകുന്നത്
അതിരുകടന്ന ദാനമല്ല.
നിന്നെ സ്വന്തമാക്കുന്നതാണ് യഥാർഥ ജീവിതം,
നിന്നെ സേവിക്കുന്നതാണ് വിശുദ്ധി.
ഭൗമികസ്നേഹങ്ങളുടെ സകല മുള്ളുകളോടും
സഖീ, നിന്നെ എങ്ങനെ താരതമ്യം ചെയ്യാനാകും?
നിന്റെ നോട്ടം എത്ര നിർമലം, നിന്റെ കണ്ണുകൾ പ്രാവുകൾ,
നീയോ അപൂർവമായൊരു ലില്ലിപ്പൂവ്.
നീ തന്നെ സ്നേഹിക്കുന്നുവെന്നറിയുന്നത്
സകല സ്വർണത്തെക്കാളും വിലയേറിയതാണ്.
എല്ലാം ത്യജിച്ച് അവളുടെ ഹൃദയം സ്വതന്ത്രമാകുന്നു,
നൂറുമടങ്ങ് പ്രതിഫലമായ നിനക്കായി.
-ഫാ. തിമോത്തി ജെ. ഡ്രേപ്പർ
പ്രധാന ചിത്രം: മാതാവും ഉണ്ണിയും, റോബർട്ടോ ഫെറൂത്സിയുടെ രചന
