മലയാളം

മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാർഥന

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ,

യുദ്ധത്തിൽ ഞങ്ങളെ സംരക്ഷിക്കണമേ.

പിശാചിന്റെ ദുഷ്ടതയ്ക്കും കെണികൾക്കുമെതിരെ ഞങ്ങളുടെ രക്ഷാകവചമായിരിക്കണമേ.

ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങൾ വിനയപൂർവം പ്രാർഥിക്കുന്നു,

അങ്ങാകട്ടെ,

സ്വർഗീയ സൈന്യങ്ങളുടെ നായകനേ,

ദൈവത്തിന്റെ ശക്തിയാൽ,

നരകത്തിലേക്ക് തള്ളിയിടണമേ സാത്താനെയും,

എല്ലാ ദുഷ്ടാത്മാക്കളെയും,

ലോകമെങ്ങും ചുറ്റിനടന്ന്

ആത്മാക്കളുടെ നാശം അന്വേഷിക്കുന്നവരെ.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ