മലയാളം

വിശുദ്ധരുടെ ലുത്തിനിയ

കർത്താവേ, കരുണയായിരിക്കണമേ.  കർത്താവേ, കരുണയായിരിക്കണമേ

ക്രിസ്തുവേ, കരുണയായിരിക്കണമേ.  ക്രിസ്തുവേ, കരുണയായിരിക്കണമേ

കർത്താവേ, കരുണയായിരിക്കണമേ.  കർത്താവേ, കരുണയായിരിക്കണമേ

ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.  ക്രിസ്തുവേ, കനിഞ്ഞ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

 

താഴെക്കൊടുത്തിരിക്കുന്ന ഓരോ പ്രതിവചനത്തിനും ശേഷം ചൊല്ലേണ്ട അപേക്ഷ:

ഞങ്ങളോട് കരുണയായിരിക്കണമേ.

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവായ ദൈവമേ,

ലോകരക്ഷകനായ പുത്രനായ ദൈവമേ,

ദൈവമായ പരിശുദ്ധാത്മാവേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

 

താഴെക്കൊടുത്തിരിക്കുന്ന ഓരോ പ്രതിവചനത്തിനും ശേഷം ചൊല്ലേണ്ട അപേക്ഷ:

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ദൈവമാതാവേ,

കന്യകകളിൽ പരിശുദ്ധ കന്യകയേ,

വിശുദ്ധ മിഖായേലേ,

വിശുദ്ധ ഗബ്രിയേലേ,

വിശുദ്ധ റഫായേലേ,

വിശുദ്ധരായ എല്ലാ മാലാഖമാരേ, പ്രധാനമാലാഖമാരേ,

വാഴ്ത്തപ്പെട്ട ആത്മാക്കളുടെ എല്ലാ വിശുദ്ധ ഗണങ്ങളേ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

വിശുദ്ധരായ എല്ലാ പൂർവപിതാക്കന്മാരേ, പ്രവാചകന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ അന്ത്രയോസേ,

വിശുദ്ധ യാക്കോബേ,

വിശുദ്ധ യോഹന്നാനേ,

വിശുദ്ധ തോമായേ,

വിശുദ്ധ യാക്കോബേ,

വിശുദ്ധ പീലിപ്പോസേ,

വിശുദ്ധ ബർത്തലോമിയോവേ,

വിശുദ്ധ മത്തായിയേ,

വിശുദ്ധ ശിമയോനേ,

വിശുദ്ധ തദേവൂസേ,

വിശുദ്ധ മത്തിയാസേ,

വിശുദ്ധ ബർണബാസേ,

വിശുദ്ധ ലൂക്കായേ,

വിശുദ്ധ മർക്കോസേ,

വിശുദ്ധരായ എല്ലാ അപ്പസ്തോലന്മാരും സുവിശേഷകന്മാരുമേ,

കർത്താവിന്റെ വിശുദ്ധരായ എല്ലാ ശിഷ്യന്മാരുമേ,

വിശുദ്ധരായ എല്ലാ കുഞ്ഞിപ്പൈതങ്ങളേ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലോറൻസേ,

വിശുദ്ധ വിൻസെന്റേ,

വിശുദ്ധ ഫബിയാനോസും വിശുദ്ധ സെബസ്ത്യാനോസുമേ,

വിശുദ്ധ യോഹന്നാനും വിശുദ്ധ പൗലോസുമേ,

വിശുദ്ധ കോസ്മാസും വിശുദ്ധ ദമിയാനോസുമേ,

വിശുദ്ധ ജെർവാസിയോസും വിശുദ്ധ പ്രൊത്താസിയോസുമേ,

വിശുദ്ധരായ എല്ലാ രക്തസാക്ഷികളേ,

വിശുദ്ധ സിൽവെസ്റ്ററേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസേ,

വിശുദ്ധ അഗസ്തിനോസേ,

വിശുദ്ധ ജെറോമേ,

വിശുദ്ധ മാർട്ടിനേ,

വിശുദ്ധ നിക്കോളാസേ,

വിശുദ്ധരായ എല്ലാ മെത്രാന്മാരും വിശ്വാസസാക്ഷികളുമേ,

വേദപാരംഗതരായ എല്ലാ വിശുദ്ധരേ,

വിശുദ്ധ അന്തോണിയോസേ,

വിശുദ്ധ ബെനഡിക്ടേ,

വിശുദ്ധ ബെർണാർദേ,

വിശുദ്ധ ഡൊമിനിക്കേ,

വിശുദ്ധ ഫ്രാൻസിസേ,

വിശുദ്ധരായ എല്ലാ പുരോഹിതന്മാരും വൈദികഗണങ്ങളുമേ,

വിശുദ്ധരായ എല്ലാ സന്യാസികളും ഏകാന്തവാസികളുമേ,

വിശുദ്ധ മഗ്ദലന മറിയമേ,

വിശുദ്ധ അഗത്തേ,

വിശുദ്ധ ലൂസിയേ,

വിശുദ്ധ ആഗ്നസേ,

വിശുദ്ധ സെസീലിയേ,

വിശുദ്ധ കത്രീനേ,

വിശുദ്ധ അനസ്താസിയേ,

വിശുദ്ധ കന്യകകളും വിധവകളുമായ നിങ്ങളെല്ലാവരുമേ,

ദൈവത്തിന്റെ വിശുദ്ധരായ നിങ്ങളെല്ലാവരുമേ,

 

താഴെയുള്ള ഓരോ പ്രാർത്ഥനയ്ക്കും ശേഷമുള്ള പ്രതിവചനം:

കർത്താവേ, അങ്ങയുടെ ജനത്തെ രക്ഷിക്കണമേ.

കർത്താവേ, കരുണയായിരിക്കണമേ, കർത്താവേ, അങ്ങയുടെ ജനത്തെ രക്ഷിക്കണമേ

എല്ലാ തിന്മകളിൽനിന്നും,

എല്ലാ പാപങ്ങളിൽനിന്നും,

അങ്ങയുടെ കോപത്തിൽനിന്നും,

പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണത്തിൽനിന്നും,

പിശാചിന്റെ കെണികളിൽനിന്ന്,

കോപത്തിൽനിന്നും വിദ്വേഷത്തിൽനിന്നും എല്ലാ ദുർവിചാരങ്ങളിൽനിന്നും,

അശുദ്ധിയുടെ ആത്മാവിൽനിന്നും,

മിന്നലിൽനിന്നും കൊടുങ്കാറ്റിൽനിന്നും,

ഭൂകമ്പത്തിന്റെ കെടുതിയിൽനിന്നും,

മഹാമാരിയിൽനിന്നും ക്ഷാമത്തിൽനിന്നും യുദ്ധത്തിൽനിന്നും,

നിത്യമരണത്തിൽനിന്ന്,

അങ്ങയുടെ വിശുദ്ധ മനുഷ്യാവതാരത്തിന്റെ രഹസ്യം വഴി,

അങ്ങയുടെ ആഗമനം വഴി,

അങ്ങയുടെ ജനനം വഴി,

അങ്ങയുടെ ജ്ഞാനസ്നാനവും വിശുദ്ധ ഉപവാസവും വഴി,

അങ്ങയുടെ കുരിശും പീഡാസഹനവും വഴി,

അങ്ങയുടെ മരണവും ശവസംസ്കാരവും വഴി,

അങ്ങയുടെ വിശുദ്ധ പുനരുത്ഥാനം വഴി,

അങ്ങയുടെ അത്ഭുതകരമായ സ്വർഗാരോഹണം വഴി,

സഹായകനായ പരിശുദ്ധാത്മാവിന്റെ ആഗമനം വഴി,

വിധിദിവസത്തിൽ,

 

താഴെയുള്ള ഓരോ പ്രാർത്ഥനയ്ക്കും ശേഷമുള്ള പ്രതിവചനം:

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

പാപികളായ ഞങ്ങളോടു കരുണയായിരിക്കണമേ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

അങ്ങ് ഞങ്ങളെ ശിക്ഷിക്കരുതേ,

അങ്ങ് ഞങ്ങൾക്കു മാപ്പു നൽകണമേ,

ഞങ്ങളെ യഥാർഥ അനുതാപത്തിലേക്കു നയിക്കാൻ അങ്ങ് തിരുമനസ്സാകണമേ,

അങ്ങയുടെ വിശുദ്ധ സഭയെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ,

മാർപാപ്പയെയും തിരുപ്പട്ടത്തിന്റെ എല്ലാ ശ്രേണികളിലുള്ളവരെയും വിശുദ്ധ വിശ്വാസത്തിൽ കാത്തുപരിപാലിക്കണമേ,

വിശുദ്ധ സഭയുടെ ശത്രുക്കളെ എളിമപ്പെടുത്തണമേ,

ക്രൈസ്തവ ജനതയ്ക്കു മുഴുവൻ സമാധാനവും ഐക്യവും നൽകണമേ,

വഴിതെറ്റിപ്പോകുന്ന എല്ലാവരെയും സഭയുടെ ഐക്യത്തിലേക്കു തിരികെ വിളിക്കുകയും അവിശ്വാസികളെയെല്ലാം സുവിശേഷത്തിന്റെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്യണമേ,

അങ്ങയുടെ വിശുദ്ധ ശുശ്രൂഷയിൽ ഞങ്ങളെ ശക്തിപ്പെടുത്തുകയും കാത്തുപരിപാലിക്കുകയും ചെയ്യണമേ,

സ്വർഗീയ കാര്യങ്ങൾ അഭിലഷിക്കാൻ ഞങ്ങളുടെ മനസ്സുകളെ ഉയർത്തണമേ,

ഞങ്ങളുടെ എല്ലാ ഉപകാരികൾക്കും നിത്യമായ അനുഗ്രഹങ്ങൾ പ്രതിഫലമായി നൽകണമേ,

ഞങ്ങളുടെയും ഞങ്ങളുടെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഉപകാരികളുടെയും ആത്മാക്കളെ നിത്യശിക്ഷയിൽനിന്നു രക്ഷിക്കണമേ,

ഭൂമിയുടെ വിളവുകൾ നൽകുകയും സംരക്ഷിക്കുകയും ചെയ്യണമേ,

മരിച്ചുപോയ വിശ്വാസികൾക്കെല്ലാം നിത്യവിശ്രമം നൽകണമേ, ഞങ്ങളുടെ പ്രാർഥന കേട്ട് അതിനു ചെവികൊള്ളാൻ അങ്ങ് തിരുമനസ്സാകണമേ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ ശിക്ഷിക്കരുതേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ, കനിഞ്ഞ് ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ഞങ്ങളോടു കരുണയായിരിക്കണമേ.

ക്രിസ്തുവേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ. ക്രിസ്തുവേ, കനിഞ്ഞ് ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

കർത്താവായ ഈശോയേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.  കർത്താവായ ഈശോയേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

കർത്താവേ, കരുണയായിരിക്കണമേ.  കർത്താവേ, കരുണയായിരിക്കണമേ.

ക്രിസ്തുവേ, കരുണയായിരിക്കണമേ.  ക്രിസ്തുവേ, കരുണയായിരിക്കണമേ.

കർത്താവേ, കരുണയായിരിക്കണമേ.  കർത്താവേ, കരുണയായിരിക്കണമേ.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ