
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർഥന
ഏകദൈവമായ കർത്താവേ, അങ്ങ് പരിശുദ്ധനാണ്,
അങ്ങയുടെ പ്രവൃത്തികൾ വിസ്മയനീയമാണ്.
അങ്ങ് ശക്തനാണ്.
അങ്ങ് മഹോന്നതനാണ്.
അങ്ങ് അത്യുന്നതനാണ്.
അങ്ങ് സർവശക്തനാണ്.
പരിശുദ്ധ പിതാവേ, അങ്ങ് സ്വർഗത്തിന്റെയും ഭൂമിയുടെയും രാജാവാണ്.
സകല നന്മയുമായ ദൈവമായ കർത്താവേ, അങ്ങ് ത്രിയേകനാണ്.
ജീവിക്കുന്നവനും സത്യവാനുമായ ദൈവമായ കർത്താവേ, അങ്ങ് നന്മയാണ്, സകല നന്മയുമാണ്, പരമനന്മയാണ്.
അങ്ങ് സ്നേഹമാണ്. അങ്ങ് ജ്ഞാനമാണ്.
അങ്ങ് വിനയമാണ്. അങ്ങ് സഹനശക്തിയാണ്.
അങ്ങ് വിശ്രമമാണ്. അങ്ങ് സമാധാനമാണ്.
അങ്ങ് ആനന്ദവും സന്തോഷവുമാണ്.
അങ്ങ് നീതിയും മിതത്വവുമാണ്.
അങ്ങാണ് ഞങ്ങളുടെ സമ്പത്തെല്ലാം; അങ്ങ് ഞങ്ങൾക്ക് മതിയാകുന്നു.
അങ്ങ് സൗന്ദര്യമാണ്.
അങ്ങ് സൗമ്യതയാണ്.
അങ്ങാണ് ഞങ്ങളുടെ സംരക്ഷകൻ.
അങ്ങാണ് ഞങ്ങളുടെ കാവൽക്കാരനും പ്രതിരോധകനും.
അങ്ങാണ് ഞങ്ങളുടെ ധൈര്യം. അങ്ങാണ് ഞങ്ങളുടെ അഭയസ്ഥാനവും പ്രത്യാശയും.
അങ്ങാണ് ഞങ്ങളുടെ വിശ്വാസവും വലിയ ആശ്വാസവും.
മഹോന്നതനും വിസ്മയനീയനുമായ കർത്താവേ, അങ്ങാണ് ഞങ്ങളുടെ നിത്യജീവൻ,
സർവശക്തനായ ദൈവമേ, കരുണാമയനായ രക്ഷകനേ.
ആമ്മേൻ.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്