
ഇരുണ്ട തടവറയിൽ, നിശ്ശബ്ദതയിൽ,
അവിടുന്ന് തടവിൽ കഴിയുന്നു.
പിതാവിന്റെ തിരുഹിതത്തിന് സ്വയം സമർപ്പിച്ച്,
അവിടുന്ന് തിരിഞ്ഞ് എന്നെ നോക്കുന്നു.
അവിടുത്തെ മുഖമാകെ തുപ്പലും വിയർപ്പും,
ക്രൂരമായ അടികളേറ്റ ചതവുകളും,
അവിടുത്തെ കണ്ണുകളിൽ ദുഃഖവും കണ്ണീരും,
അധരങ്ങളിൽനിന്ന് രക്തം ഒഴുകുന്നു.
അവിടുത്തെ പാനപാത്രം വക്കോളം നിറഞ്ഞിരിക്കുന്നു,
വേദനയുടെ ഈ രാത്രിയിലുടനീളം.
അവിടുത്തെ ആശ്വസിപ്പിക്കാൻ എനിക്കു വാക്കുകളില്ല,
അതിനാൽ ഞാൻ വെറുതെ കൂടെയിരിക്കുന്നു.
അവിടുത്തെ സഹനം വാക്കുകൾക്കതീതം,
സ്നേഹത്താൽ കുഞ്ഞാട് ബന്ധിക്കപ്പെട്ടിരിക്കുന്നു,
അലഞ്ഞുതിരിയലിൽനിന്ന് ആടിനെ വിടുവിക്കാനും
തന്നെ കണ്ടെത്താൻ ഇടനൽകാനും.
ക്ഷമയോടെ വിചാരണ കാത്തിരിക്കുന്നു,
പുലരി പൊട്ടിവിടരുംവരെ,
അപ്പോൾ അവിടുന്ന് പരിഹാസത്തോടെ വാഴ്ത്തപ്പെടും,
ക്രൂരമായ മുൾക്കിരീടം അണിയിക്കപ്പെടും,
മരത്തിൽ മരണം വരിക്കാൻ വിധിക്കപ്പെട്ടവൻ,
എന്റെ ഈ പാപങ്ങൾക്കെല്ലാം വേണ്ടി.
അങ്ങയെ ഞാൻ ഉപേക്ഷിക്കാതിരിക്കട്ടെ,
ദിവ്യനായ തടവുകാരാ.
—ഫാ. തിമോത്തി ജെ. ഡ്രേപ്പർ
വിശുദ്ധവാരത്തിനും ഉയിർപ്പുതിരുനാളിനുമുള്ള പ്രാർഥനകൾ
മുഖ്യചിത്രം: ഫിലിപ്പ് ദ് ഷാംപെയ്ൻ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി
