മഹാമഹിമയുള്ള ദൈവമേ,
ഈ ദിവസത്തിന്റെ മധ്യേ ഞാൻ അൽപനേരം നിൽക്കുമ്പോൾ,
പ്രാർത്ഥനയുടെ ഈ നിമിഷത്തിലേക്ക് ഞാൻ അങ്ങയെ ക്ഷണിക്കുന്നു.
ഇന്ന് സ്നേഹിക്കുന്നതിൽ എനിക്കുണ്ടായ എല്ലാ വീഴ്ചകൾക്കും ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു.
എന്റെ അഹങ്കാരം, അസൂയ, അമിതഭോജനം, അത്യാഗ്രഹം, കാമാസക്തി, അലസത, കോപം എന്നിവയ്ക്കായി
ഞാൻ അങ്ങയുടെ ക്ഷമ യാചിക്കുന്നു.
ഒരിക്കൽക്കൂടി ഈ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.
എളിമ, ദയ, മിതത്വം, പരസ്നേഹം, ശുദ്ധത, ഉത്സാഹം, ക്ഷമ എന്നീ പുണ്യങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു.
കർത്താവേ, അങ്ങയുടെ മൃദുസ്വരം ശ്രവിക്കാനും
അങ്ങയുടെ വഴിനടത്തിപ്പിലും കൃപയിലും ആശ്രയിക്കാനും എന്നെ സഹായിക്കണമേ.
പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്.
എന്റെ ജീവിതം അങ്ങയുടേതാണ്.
അങ്ങേക്കു സമർപ്പിക്കാതെ ഒന്നും ഞാൻ പിടിച്ചുവയ്ക്കാതിരിക്കട്ടെ.
അങ്ങയുടെ പരിപൂർണ്ണമായ തിരുഹിതത്തിനനുസരിച്ച് ഈ ദിവസത്തെ എന്റെ കടമകൾ ഞാൻ നിറവേറ്റട്ടെ.
പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
എന്റെ മുഴുഹൃദയത്തോടുംകൂടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
എന്റെ സർവശക്തിയോടുംകൂടെ അങ്ങയെയും മറ്റുള്ളവരെയും സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.
ആമ്മേൻ.
