മലയാളം

യാചനാ ലുത്തിനിയ

കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഈ വിശുദ്ധ കൂദാശയിൽ യഥാർഥമായി സന്നിഹിതനായിരിക്കുന്ന സത്യദൈവവും സത്യമനുഷ്യനുമായവനേ.
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുകൂടെയുള്ള ദൈവവും വിശ്വസ്തനും കരുണാസമ്പന്നനുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
സൃഷ്ടിയുടെയും ചരിത്രത്തിന്റെയും രാജാവും കർത്താവുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
പാപത്തെയും മരണത്തെയും ജയിച്ചവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
മനുഷ്യകുലത്തിന്റെ സ്നേഹിതനും ഉത്ഥിതനും പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ജീവിക്കുന്നവനുമായവനേ.
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു

ഞങ്ങളുടെ രക്ഷയ്ക്കായി സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന പിതാവിന്റെ ഏകജാതനായ പുത്രനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
ഞങ്ങളുടെ ദുരിതത്തിലേക്കു കുനിഞ്ഞിറങ്ങുന്ന സ്വർഗീയ വൈദ്യനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
വധിക്കപ്പെട്ടവനും തിന്മയിൽനിന്ന് ഞങ്ങളെ വീണ്ടെടുക്കാൻ അങ്ങയെത്തന്നെ സമർപ്പിക്കുന്നവനുമായ കുഞ്ഞാടേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
അങ്ങ് സ്നേഹിക്കുന്ന അജഗണത്തിനുവേണ്ടി സ്വന്തം ജീവൻ നൽകുന്ന നല്ല ഇടയനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
ഞങ്ങൾക്ക് നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പവും അമർത്യതയുടെ ഔഷധവുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു

കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ

സാത്താന്റെ ശക്തിയിൽനിന്നും ലോകത്തിന്റെ പ്രലോഭനങ്ങളിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
അങ്ങയെക്കൂടാതെ എന്തും ചെയ്യാൻ കഴിയുമെന്ന അഹങ്കാരത്തിൽനിന്നും അമിതവിശ്വാസത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
ഭയത്തിന്റെയും ഉത്കണ്ഠയുടെയും വഞ്ചനകളിൽനിന്ന്
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
അവിശ്വാസത്തിൽനിന്നും നിരാശയിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
ഹൃദയകാഠിന്യത്തിൽനിന്നും സ്നേഹിക്കാനുള്ള കഴിവില്ലായ്മയിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ

കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ

മനുഷ്യകുലത്തെ പീഡിപ്പിക്കുന്ന സകല തിന്മകളിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വിശപ്പിൽനിന്നും ക്ഷാമത്തിൽനിന്നും സ്വാർഥതയിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും ഞങ്ങളുടെ സഹോദരീസഹോദരന്മാരോടുള്ള ഭയത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വിനാശകരമായ ഉന്മാദത്തിൽനിന്നും നിഷ്ഠുരമായ താൽപ്പര്യങ്ങളിൽനിന്നും അക്രമത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വഞ്ചിക്കപ്പെടുന്നതിൽനിന്നും വ്യാജവിവരങ്ങളിൽനിന്നും മനസ്സാക്ഷികളെ കൃത്രിമമായി സ്വാധീനിക്കുന്നതിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ

കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ

മരുഭൂമിയിലൂടെ കടന്നുപോകുന്ന അങ്ങയുടെ സഭയെ സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
ഭയവും വ്യഥയും മൂലം പരിഭ്രാന്തരായിരിക്കുന്ന മനുഷ്യകുലത്തെ സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
ഏകാന്തതയാൽ ഞെരുങ്ങുന്ന രോഗികളെയും മരണാസന്നരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാൽ തളർന്നിരിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപരിചരണ പ്രവർത്തകരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ഭാരം വഹിക്കുന്ന രാഷ്ട്രീയപ്രവർത്തകരെയും തീരുമാനമെടുക്കുന്നവരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ

കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ

പരീക്ഷണത്തിന്റെ വേളയിലും ആശയക്കുഴപ്പത്തിൽനിന്നും
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
പ്രലോഭനത്തിലും ഞങ്ങളുടെ ദുർബലതയിലും
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
തിന്മയ്ക്കും പാപത്തിനും എതിരായ പോരാട്ടത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
യഥാർഥ നന്മയ്ക്കും യഥാർഥ സന്തോഷത്തിനുമായുള്ള അന്വേഷണത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
അങ്ങയിലും അങ്ങയുടെ സൗഹൃദത്തിലും നിലനിൽക്കാനുള്ള തീരുമാനത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ

കർത്താവേ, പ്രത്യാശയ്ക്കായി ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ

പാപം ഞങ്ങളെ ഞെരുക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
വിദ്വേഷം ഞങ്ങളുടെ ഹൃദയങ്ങളെ അടയ്ക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
ദുഃഖം ഞങ്ങളെ തേടിയെത്തുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
നിസ്സംഗത ഞങ്ങളെ വേദനിപ്പിക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
മരണം ഞങ്ങളെ തളർത്തുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ


കോവിഡ്-19 പകർച്ചവ്യാധിക്കാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഒരു പ്രാർഥനാശുശ്രൂഷയിൽ ഈ മനോഹരമായ പ്രാർഥന ഉപയോഗിച്ചിരുന്നു. ഇത് ലഭ്യമാക്കിയിരിക്കുന്നത്:

https://www.vaticannews.va/en/pope/news/2020-03/litany-supplication-urbi-et-orbi-pope-francis.html